ച​ങ്ങ​നാ​ശേ​രി: നാ​ളെ മു​ത​ല്‍ 24വ​രെ അ​സം​പ്ഷ​ന്‍ കോ​ള​ജ്, ചെ​ത്തി​പ്പു​ഴ ക്രി​സ്തു​ജ്യോ​തി കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ ഇ​ന്‍ഡോ​ര്‍ കോ​ര്‍ട്ടു​ക​ളി​ല്‍ ന​ട​ക്കു​ന്ന അ​ന്ത​ര്‍ സ​ര്‍വ​ക​ലാ​ശാ​ല സൗ​ത്ത്‌​സോ​ണ്‍ വ​നി​താ ബാ​സ്‌​ക്റ്റ്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ് ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ന് ആ​ഘോ​ഷ​മാ​കും. ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ 78 യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളി​ല്‍നി​ന്നും ആ​യി​ര​ത്തി​ല​ധി​കം വ​നി​താ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ താ​ര​ങ്ങ​ളാ​ണ് കാ​യി​ക​മാ​മാ​ങ്ക​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്.

നാ​ളെ വൈ​കു​ന്നേ​രം ചാ​മ്പ്യ​ന്‍ഷി​പ്പി​നു തു​ട​ക്ക​മാ​കും. മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ.​സി.​ടി. അ​ര​വി​ന്ദ​കു​മാ​ര്‍ ചെ​യ​ര്‍മാ​ന്‍, യു​ണി​വേ​ഴ്‌​സി​റ്റി സി​ന്‍ഡി​ക്കേ​റ്റ് അം​ഗം ഡോ. ​ജോ​ജി അ​ല​ക്‌​സ്, ഡോ. ​ബി​ജു തോ​മ​സ് എ​ന്നി​വ​ര്‍ വ​ര്‍ക്കിം​ഗ് ചെ​യ​ര്‍മാ​ന്‍മാ​ര്‍, അ​സം​പ്ഷ​ന്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ റ​വ.​ഡോ. തോ​മ​സ് പാ​റ​ത്ത​റ ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍, യൂ​ണി​വേ​ഴ്‌​സി​റ്റി ര​ജി​സ്ട്രാ​ര്‍ ഡോ. ​ബി​സ്മി ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് ഡ​യ​റ​ക്ട​ര്‍, ഡോ. ​ബി​നു ജോ​ര്‍ജ് വ​ര്‍ഗീ​സ് ഓ​ര്‍ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘാ​ട​ക​സ​മി​തി ചാ​മ്പ്യ​ന്‍ഷി​പ്പി​ന് നേ​തൃ​ത്വം ന​ല്‍കും. നോ​ക്കൗ​ട്ട് ലീ​ഗ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ഈ ​ചാ​മ്പ്യ​ന്‍ഷി​പ്പി​ലെ ആ​ദ്യ നാ​ല് ടീ​മു​ക​ളാ​ണ് യോ​ഗ്യ​ത നേ​ടു​ന്ന​ത്.

കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ റ​വ.​ഡോ. തോ​മ​സ് പാ​റ​ത്ത​റ, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​റാ​ണി മ​രി​യ തോ​മ​സ്, കാ​യി​ക​വ​കു​പ്പ് അ​ധ്യാ​പി​ക പ്ര​ഫ. സു​ജാ മേ​രി ജോ​ര്‍ജ് എ​ന്നി​വ​രാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ച​ത്.