എസ്എംഎസ്എം ലൈബ്രറി ജന്മദിനം: സാംസ്കാരിക സമ്മേളനം നാളെ
1488343
Thursday, December 19, 2024 7:06 AM IST
ഏറ്റുമാനൂർ: എസ്എംഎസ്എം പബ്ലിക് ലൈബ്രറിയുടെ 107-ാം ജന്മദിനവുമായി ബന്ധപ്പെട്ട് സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനവും നാളെ നടത്തും. വൈകുന്നേരം 4.30ന് ലൈബ്രറി ശതാബ്ദി സ്മാരക ഹാളിൽ നടക്കുന്ന സമ്മേളനം സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിക്കും.
സെബാസ്റ്റ്യൻ വലിയകാല രചിച്ച “ഓർമകളുടെ പുസ്തകം’’ എന്ന ഗ്രന്ഥം ചടങ്ങിൽ പ്രകാശനം ചെയ്യും. സാഹിത്യകാരൻ വിനു ഏബ്രഹാം പുസ്തകം ഏറ്റുവാങ്ങും. പി.പി. സുരേഷ്കുമാർ പുസ്തക പരിചയം നടത്തും.
മുതിർന്ന മാധ്യമപ്രവർത്തകൻ എൻ. മാധവൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെംബർ ഡോ. റോസമ്മ സോണി, ചലച്ചിത്ര സംവിധായകൻ അജി കെ. ജോസ്, ലൈബ്രറി സെക്രട്ടറി പി. രാജീവ് ചിറയിൽ, കാവ്യവേദി ചെയർമാൻ പി.പി. നാരായണൻ തുടങ്ങിയവർ പ്രസംഗിക്കും.