ജൈവ സർട്ടിഫിക്കേഷൻ പരിശീലനം നൽകി
1488302
Thursday, December 19, 2024 6:39 AM IST
എലിക്കുളം: കൃഷിഭവൻ, ആത്മ കോട്ടയം, ഭാരതീയ പ്രകൃതി കൃഷി പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തിൽ ജൈവ സർട്ടിഫിക്കേഷൻ പരിശിലനം നടത്തി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സൂര്യാമോൾ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ അഖിൽ അപ്പുക്കുട്ടൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, ഷിമിയ, ജി.എം. രാഹുൽ, ഡയാന സക്കറിയ, ആനി ചെറിയാൻ, ആശിഷ് തുടങ്ങിയവർ പ്രസംഗിച്ചു.