അരുവിത്തുറ കോളജിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി
1488292
Thursday, December 19, 2024 6:39 AM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജിൽ 2024-ലെ ക്രിസ്മസ് ആഘോഷങ്ങൾക്കു തുടക്കമായി. കോളജ് അങ്കണത്തിൽ മനോഹരമായ പുൽക്കൂട് ഒരുക്കി. ക്രിസ്മസ് കേക്ക് മുറിച്ച് ആഘോഷങ്ങളുടെ ഉദ്ഘാടനം കോളജ് മാനേജർ ഫാ . സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു.
വിദ്യാർഥികൾക്കായി പുൽക്കൂട് മത്സരവും സന്താ മത്സരവും ക്രിസ്മസ് കരോളും മറ്റു കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ആഘോഷ പരിപാടികൾക്ക് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.