കെസിസിഎസ് കോതനല്ലൂർ ബ്രാഞ്ച് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു
1488349
Thursday, December 19, 2024 7:06 AM IST
കോതനല്ലൂർ: ക്നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കോതനല്ലൂർ ബ്രാഞ്ച് പുതിയ ഓഫീസ് അന്നാസ് ആർക്കേഡിൽ പ്രവർത്തനം ആരംഭിച്ചു.
ക്നാനായ സൊസൈറ്റി ചെയർമാൻ പ്രഫ. ജോയി മുപ്രാപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാഞ്ഞൂർ പഞ്ചായത്തു പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോതനല്ലൂർ സെന്റ് ഗർവാസീസ് ആൻഡ് പ്രോത്താസീസ് ഫൊറോനാ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പടിക്കക്കുഴുപ്പിൽ അനുഗ്രഹപ്രഭാഷണം നിർവഹിച്ചു.
സൊസൈറ്റി ഡയറക്ടർ ഡോ. സ്റ്റീഫൻ ജോർജ് നിക്ഷേപ സ്വീകരിച്ചു. സൊസൈറ്റി ഡയറക്ടർമാരായ ബിനോയി ഇടയാടിയിൽ, തോമസ് മുളയ്ക്കൽ, ഷൈജി ഓട്ടപ്പള്ളിൽ, ജോസ് തൊട്ടിയിൽ, ജോണി ചെറിയാൻ കണ്ടാരപ്പള്ളിൽ, ഷോണി പുത്തൂർ, മേഴ്സി മാത്യു, ബെന്നി പോൾ, ഫാ. റെജി മുട്ടത്തിൽ, ഫാ. ജോഷി വല്ലാർക്കാട്ടിൽ, ജോസ് പി. ജോർജ്, ടി. ഫിലിപ്പ്, എലിസബത്ത് ജോസഫ് എന്നിവർ പ്രസംഗിച്ചു.