അധികനൈപുണ്യ വികസനത്തിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്കൂളിന്
1488354
Thursday, December 19, 2024 7:06 AM IST
കടുത്തുരുത്തി: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ പാലാ കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി അധികനൈപുണ്യ വികസനത്തിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്കൂളിന്. സ്കൂളിലെ ഹോസ്പിറ്റാലിറ്റി ക്ലബ്ബാണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത്.
ഇതോടൊപ്പം അധിക നൈപുണ്യ വികസന വിഭാഗത്തില്‍ മികച്ച കോഓര്‍ഡിനേറ്റര്‍ക്കുള്ള അവാര്‍ഡ് സ്കൂളിലെ അധ്യാപകനായ ഡോ. റോബിന് മാത്യുവിനും ലഭിച്ചു. പാലാ സെന്റ് തോമസ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടന്ന അധ്യാപക-അനധ്യാപക മഹാസംഗമത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അവാര്‍ഡ് സമ്മാനിച്ചു.
ക്ലബ്ബിലെ അംഗങ്ങള്‍ക്കുള്ള പരിശീലനം ചൂണ്ടച്ചേരി സെന്റ് ജോസഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജിയുമായി ചേര്‍ന്നാണ് നടത്തുന്നത്. മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ പുരസ്കാരങ്ങള്‍ നേടിയ സ്കൂളംഗങ്ങളെ കോര്‍പറേറ്റ് സെക്രട്ടറി ഫാ.ജോര്‍ജ് പുല്ലുകാലായില്‍, സ്കൂള്‍ മാനേജര്‍ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജിജി ജേക്കബ് എന്നിവര്‍ അനുമോദിച്ചു.