പാലാ രൂപത ബൈബിള്‍ കണ്വന്ഷന് ഇന്നു തുടക്കം
1488293
Thursday, December 19, 2024 6:39 AM IST
പാലാ: രൂപതയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ നടക്കുന്ന 42-ാമത് ബൈബിള്‍ കണ്വന്ഷന് ഇന്നു പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ തിരി തെളിയും. ഉച്ചകഴിഞ്ഞ് 3.30 ന് പരിശുദ്ധ ജപമാലയോടെ ആരംഭിക്കും. തുടര്‍ന്ന് 3.55 ന് ബൈബിള്‍ പ്രതിഷ്ഠ ഫാ. മാത്യു പുല്ലുകാലായിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാനയ്ക്ക് വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോസഫ് തടത്തില്‍, ഫാ. സഖറിയാസ് ആട്ടപ്പാട്ട്, ഫാ. ക്രിസ്റ്റി പന്തലാനി, ഫാ. ജയിംസ് ചൊവ്വേലിക്കുടിയില്‍ എന്നിവര്‍ സഹകര്‍മികത്വം വഹിക്കും.
വൈകുന്നേരം 5.45-ന് കണ്വന്ഷന് ഉദ്ഘാടനം മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. 6.15 -ന് വചനപ്രഘോഷണം - ഫാ. ഡൊമിനിക് വാളന്മനാല്. രാത്രി 8.30ന് ദിവ്യകാരുണ്യആരാധന,ഒന്‍പതിന് ദിവ്യകാരുണ്യ ആശീര്‍വാദം. നാളെ മുതല്‍ 23 വരെയുള്ള എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ എട്ടുവരെ സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍ കുമ്പസാരത്തിന് അവസരം ഉണ്ടായിരിക്കും.