ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: മോണ്‍. ആന്റണി എത്തയ്ക്കാട്ട്
1488337
Thursday, December 19, 2024 7:06 AM IST
തൃക്കൊടിത്താനം: ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കണമെന്ന് അതിരൂപത മുഖ്യവികാരി ജനറാൾ മോണ്‍. ആന്റണി എത്തയ്ക്കാട്ട്. തൃക്കൊടിത്താനം ഫൊറോന ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ ന്യുനപക്ഷ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കു നേരെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് സമ്മേളനം വിലയിരുത്തി.
ഫൊറോന ജാഗ്രത സമിതി കണ്‍വീനര്‍ അഡ്വ. ഡെന്നീസ് ജോസഫ് അധ്യക്ഷത വഹിച്ചു. ഫൊറോന കൗണ്‍സില്‍ സെക്രട്ടറി മെര്ലിന് വി. മാത്യു, പ്രഫ. ജാന്സന് ജോസഫ്, ജോര്‍ജ് കോടിക്കല്‍, ജോഷി കൊല്ലാപുരം, ലാലി ഇളപ്പുങ്കല്‍, സിബി മഠത്തിക്കളം, ജോസഫ് ജോബ് പുളിമൂട്ടില്‍, മിലന് ജെ. ഇളപ്പുങ്കല്‍, ജെറിന് മാത്യു എന്നിവര്‍ പ്രസംഗിച്ചു.