സ്വാഗതസംഘ രൂപീകരണ യോഗം നടന്നു
1488112
Wednesday, December 18, 2024 7:25 AM IST
മറവൻതുരുത്ത്: ബ്രഹ്മമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പ് 20 മുതൽ 26 വരെ മറവൻതുരുത്ത് ഗവൺമെന്റ് യുപി സ്കൂളിൽ നടക്കും.
സഹവാസ ക്യാമ്പിനോടനുബന്ധിച്ചു മറവൻതുരുത്ത് യുപി എസിൽ നടന്ന സ്വാഗതസഘ രൂപീകരണയോഗം പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് പി.ആർ. പ്രമോദ് അധ്യക്ഷത വഹിച്ചു. ബ്രഹ്മമംഗലം ഹയർ സെക്കന്ററി സ്കൂൾ മാനേജർ ടി.ആർ. സുഗതൻ, പ്രിൻസിപ്പൽ ഇൻചാർജ് എസ്. അഞ്ജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ടി.പ്രതാപൻ, മറവൻതുരുത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. വി.ഹരികുട്ടൻ തുടങ്ങിയവർ സംബന്ധിച്ചു.