ഫോറസ്റ്റ് ഓഫീസിലേക്കു മാർച്ച് നടത്തി
1488303
Thursday, December 19, 2024 6:39 AM IST
മുണ്ടക്കയം: വന്യമൃഗ ആക്രമണ ഭീഷണിയിൽനിന്നു ജനങ്ങളെ രക്ഷിക്കണമെന്നും കർഷകരുടെ കൃഷി സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വനപാലകർക്ക് അമിതാധികാരം നൽകുന്ന പുതിയ വനനിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെഎസ്എസ്പിയു മുണ്ടക്കയം യൂണിറ്റിന്റെ നേതൃത്വത്തിൽ വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
ജോസ് ആന്റണി യോഗം ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിയു വണ്ടൻപതാൽ യൂണിറ്റ് പ്രസിഡന്റ് കെ.പി. നാസറുദീൻ അധ്യക്ഷത വഹിച്ചു. എൻ.എം. ആന്റണി, എം.ജി. ചന്ദ്രമോഹൻ, എം.എ. സജികുമാർ, എ.എസ്. മുഹമ്മദ്, ജോയി ഏബ്രഹാം, എം.വി. വർക്കി എന്നിവർ പ്രസംഗിച്ചു.വണ്ടൻപതാൽ ടൗണിൽനിന്നും ആരംഭിച്ച മാർച്ച് വനംവകുപ്പ് ഓഫീസ് പടിക്കലെത്തി തിരികെ ടൗണിൽ സമാപിച്ചു.