കാഞ്ഞിരപ്പള്ളി ഇരട്ടക്കൊല: വിധി ഇന്ന്
1488358
Thursday, December 19, 2024 7:11 AM IST
കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലക്കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കരിമ്പനാല്‍ ജോര്‍ജ് കുര്യന് (52) ഇളയ സഹോദരന് രഞ്ജു കുര്യനെ (50)യും മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം മാത്യു സ്കറിയ (80)യെയും സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് 2022 മാര്‍ച്ച് ആറിന് വൈകുന്നേരം വിദേശനിര്‍മിത റിവോള്‍വര്‍ ഉപയോഗിച്ച് വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രോസിക്യൂഷന് 76 സാക്ഷികളെ ഹാജരാക്കിയിരുന്നു.