ഫേസ് ഐടി മിഷന് ഓഫീസ് മാര്‍ച്ചും ഉപരോധവും ജനു. 20ന്
1488124
Wednesday, December 18, 2024 7:25 AM IST
കോട്ടയം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ഫോറം ഓഫ് അക്ഷയ സെന്റര്‍ എന്റര്‍പ്രണേഴ്സിന്റെ (ഫേസ്) നേതൃത്വത്തില്‍ ജനുവരി 20ന് സംസ്ഥാന ഐടി മിഷന് ഓഫീസ് മാര്‍ച്ചും ഉപരോധവും നടത്തും.
ജില്ലാ പ്രസിഡന്റ് പ്രദീഷ് ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സ്റ്റീഫന്‍ ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി മനോജ് തോമസ്, ട്രഷറര്‍ ജിജിമോള്‍, ഡോണി മാത്യു, എന്‍. ശ്രീനി, എം.ബി. അപര്‍ണ, ജി.എം. നിഷാമോള്‍, പി.എസ്. ശ്രീജു എന്നിവര്‍ പ്രസംഗിച്ചു.
അക്ഷയ സേവനങ്ങളുടെ റേറ്റ് ചാര്‍ട്ട് പുതുക്കുക, അക്ഷയ സംരക്ഷണത്തിനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പിലാക്കുക, അനധികൃത ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുക, വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന ആധാര്‍ ഫണ്ട് സംരംഭകര്‍ക്കു നല്‍കുക, ആധാറില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അന്യായ ഫൈന്‍ നിര്‍ത്തലാക്കുക, വര്‍ഷങ്ങളായി സംരംഭകര്‍ക്ക് കൊടുക്കാനുള്ള സേവന ഫണ്ട് കുടിശിക കൊടുത്തു തീര്‍ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അക്ഷയ സംരംഭകര്‍ ഐടി മിഷന് മാര്‍ച്ചും ധര്‍ണയും നടത്തുന്നത്.