സ്നേഹദൂതുമായി അല്‍ഫോന്‍സയിലെ കുട്ടികള്‍
1488121
Wednesday, December 18, 2024 7:25 AM IST
നെടുമണ്ണി: ക്രിസ്മസിന്റെ സ്നേഹ സന്ദേശം കൂട്ടുകാര്‍ക്ക് പകര്‍ന്നു നല്കുന്നതിനു നെടുമണ്ണി സിസ്റ്റര്‍ അല്‍ഫോന്‍സാസ് യുപി സ്കൂളിലെ കുട്ടികള്‍ ആശംസ കാര്‍ഡുകള്‍ കൈമാറി. കുട്ടികള്‍ പ്രത്യേകമായി തയാറാക്കിയ ആശംസാ കാര്‍ഡുകള്‍ നെടുമണ്ണി പോസ്റ്റ് ഓഫീസുമായി സഹകരിച്ച് കൂട്ടുകാരുടെ വീടുകളിലേക്ക് അയച്ചു.
ക്രിസ്മസിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളാനും വാട്ട്സാപ്പ് സന്ദേശങ്ങള്‍ കൈമാറുന്ന ഈ കാലത്ത് പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു മനസിലാക്കാനും കഴിഞ്ഞതു കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.