പൊൻകുന്നത്ത് ഹോളിനൈറ്റ് 2024
1488301
Thursday, December 19, 2024 6:39 AM IST
പൊൻകുന്നം: കാത്തലിക് യംഗ് മെൻസ് അസോസിയേഷൻ (സിവൈഎംഎ) പൊന്‍കുന്നത്ത് 21-ന് വൈകുന്നേരം അഞ്ചിന് ഹോളിനൈറ്റ് എന്ന പേരിൽ ക്രിസ്മസ് റാലി നടത്തുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി അങ്കണത്തിൽനിന്ന് ആരംഭിക്കുന്ന റാലി വികാരി ഫാ. ജോണി ചെരിപുറം ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ടൗൺ ചുറ്റി പള്ളി അങ്കണത്തിൽ റാലി സമാപിക്കും.
ഇരുനൂറോളം ക്രിസ്മസ് പപ്പാമാരും ഫ്ലോട്ടുകളും വാദ്യമേളങ്ങളും റാലിയിൽ അണിനിരക്കും. ആകാശവിസ്മയം, സ്നേഹവിരുന്ന്, ഗാനമേള എന്നിവയുമുണ്ടായിരിക്കും. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ക്രിസ്മസ് റാലി നടത്തുന്നത്.
വൈദ്യസഹായം, ഭവനനിർമാണം, പാലിയേറ്റീവ് കെയർ, സാധു കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹം, കുട്ടികളുടെ പഠനത്തിനാവശ്യമായ സഹായം തുടങ്ങിയ പ്രവർത്തനങ്ങള്‍ നടത്തിവരുന്നു.
2025-ല്‍ വയോജനങ്ങൾക്കായി സാന്ത്വന പരിചരണം ലക്ഷ്യമിട്ട് കെയർഹോം പദ്ധതി ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് ടോം പി. സെബാസ്റ്റ്യൻ, സെക്രട്ടറി വി.ഡി. തോമസ്, വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി പർണശാല, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ ജോജി കൊട്ടാരം, മാത്യു പന്തിരുവേലിൽ എന്നിവര്‍ പങ്കെടുത്തു.