മന്ത്രി വാസവന് പുരസ്കാരം
1488129
Wednesday, December 18, 2024 7:25 AM IST
പാമ്പാടി: സാമൂഹ്യപ്രവർത്തന രംഗത്ത് സംഭാവനകൾ നൽകുന്ന വിശിഷ്ട വ്യക്തിത്വത്തിന് പാമ്പാടി ഗ്രാമസേവിനി റസിഡന്റ്സ് അസോസിയേഷൻ 10 വർഷത്തിലൊരിക്കൽ നൽകുന്ന കർമശ്രേഷ്ഠാ പുരസ്കാരം മന്ത്രി വി.എൻ. വാസവന് 22 ന് ഉച്ചകഴിഞ്ഞ് 3.30 ന് സമ്മാനിക്കും.
പ്രസിഡന്റ് കെ.ആർ രാജന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കെ. ഫ്രാൻസിസ് ജോർജ് എംപി പുരസ്കാരം മന്ത്രിക്ക് സമ്മാനിക്കും. ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.