ശബരിമല ഫ്ലൈഓവറിൽ നിന്നു ചാടിയ തീർഥാടകൻ മരിച്ചു
1488139
Wednesday, December 18, 2024 7:32 AM IST
ശബരിമല: സന്നിധാനത്ത് ഫ്ലൈ ഓവറിൽനിന്നു ചാടിയ തീർഥാടകൻ മരിച്ചു. കർണാടക കനകപുര രാമനഗർ സ്വദേശി കുമാറാണ് (40) മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 6.30 ഓടെ സന്നിധാനത്ത് നിന്നു മാളികപ്പുറത്തേക്ക് പോകുന്ന ഫ്ലൈ ഓവറിൽനിന്ന് ഇയാൾ താഴേക്കു ചാടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു.