കരോൾ സംഘത്തിന്റെ വാഹനം മറിഞ്ഞ് ആറു പേർക്ക് പരിക്ക്
1488299
Thursday, December 19, 2024 6:39 AM IST
എരുമേലി: എംഇഎസ് കോളജിന് സമീപം തൂങ്കുഴിപ്പടിയിൽ കരോൾ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് ആറു പേർക്ക് പരിക്കേറ്റു. മുക്കൂട്ടുതറ സെന്റ് ഇഗ്നേഷ്യസ് യാക്കോബായ പള്ളിയിലെ കരോൾ സംഘമാണ് അപകടത്തിൽപ്പെട്ടത്.
മുക്കൂട്ടുതറ സ്വദേശികളായ ജോസ് മാത്യു (34), ജെറിൻ (26), മാത്യു ജോൺ (39), ജോബിൻ (30), ആൽബിൻ (15), വെൺകുറിഞ്ഞി സ്വദേശി എബിസൺ (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പളളി മേരിക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.