ആരോഗ്യ വകുപ്പ് വീണാ ജോർജിന് കുരങ്ങന്റെ കൈയിലെ പൂമാലപോലെ: ബിന്ദു കൃഷ്ണ
1488351
Thursday, December 19, 2024 7:06 AM IST
വൈക്കം: കുരങ്ങന്റെ കൈയിൽ കിട്ടിയ പൂമാലപോലെയാണ് വീണാ ജോർജിന്റെ കൈയിൽ കിട്ടിയ സംസ്ഥാനത്തെ ആരോഗ്യ വകുപ്പെന്ന് എഐസിസി അംഗം അഡ്വ. ബിന്ദു കൃഷ്ണ.
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷൻ 40-ാമത് കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വൈക്കം ബോട്ടുജെട്ടി മൈതാനിയിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. സംസ്ഥാന കമ്മിറ്റി അംഗം ഇ.എൻ.ഹർഷകുമാർ അധ്യക്ഷത വഹിച്ചു.
മോഹൻ ഡി. ബാബു, അക്കരപ്പാടം ശശി, അബ്ദുൾസലാം റാവുത്തർ, പി.എൻ. ബാബു, എ. സനീഷ് കുമാർ, കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് പി.കെ. മണിലാൽ, സംഘടനാ നേതാക്കളായ കെ.ഡി. പ്രകാശൻ, ബി.ഐ. പ്രദീപ്കുമാർ, പി.വി. സുരേന്ദ്രൻ, എം.കെ. ശ്രീരാമചന്ദ്രൻ, എ.ജെ. ദേവസ്യ, സി. അജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ഇന്ന് നടക്കുന്ന വാര്‍ഷിക സമ്മേ ളനം എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.