കാപ്പാ ചുമത്തി പുറത്താക്കി
1488287
Thursday, December 19, 2024 6:39 AM IST
പാലാ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുറ്റവാളിയെ കാപ്പാ ചുമത്തി ജില്ലയില്‍നിന്നു പുറത്താക്കി. പാലാ പൂവരണി കാഞ്ഞിരത്തിങ്കല്‍ ജിജോ ജോര്‍ജിനെ (37) ആണ് കാപ്പാ നിയമപ്രകാരം ജില്ലയില്‍നിന്ന് ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തി ഉത്തരവായത്. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലയിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ മേലുകാവ്, വൈക്കം, ഈരാറ്റുപേട്ട, ഇടുക്കി ജില്ലയിലെ മുട്ടം, എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൃശുര് ജില്ലയിലെ തൃശൂര്‍ ഈസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.