കൈപ്പുഴയിൽ നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാറിടിച്ച് അപകടം
1488126
Wednesday, December 18, 2024 7:25 AM IST
ഗാന്ധിനഗർ: കൈപ്പുഴയിൽ നിർത്തിട്ടിരുന്ന കാറിൽ മറ്റൊരു കാറിടിച്ച് അപകടം. കൈപ്പുഴ കുരിശുപള്ളിക്ക് സമീപം അതിരമ്പുഴ റോഡിൽ ഇന്നലെ വൈകുന്നേരം ആറോടെയാണ് അപകടം. അപകടത്തിൽപ്പെട്ട കാറുകൾ കൈപ്പുഴ സ്വദേശികളുടേതാണ്. സംഭവത്തിൽ ആർക്കും പരിക്കില്ല.
അതിരമ്പുഴ റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ പുറകെവന്ന കാർ തട്ടി നിയന്ത്രണം നഷ്ടമായി മുന്നോട്ട് നീങ്ങി പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. ഈ സമയം കാറിന്റെ മുന്നിലൂടെ നടന്നുവന്ന പെൺകുട്ടികൾ ഓടിമാറിയതിനാൽ വൻദുരന്തം ഒഴിവായി.