പെൻഷൻകാരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കില്ല: ജോസഫ് വാഴയ്ക്കൻ
1488350
Thursday, December 19, 2024 7:06 AM IST
ഏറ്റുമാനൂർ: സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് പെൻഷൻകാരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ഏറ്റുമാനൂർ നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് കെ.ജി. വിനയൻ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി.കെ. മണിലാൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റിയംഗം ബി. മോഹനചന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പി.വി. ജോയി പൂവംനിൽക്കുന്നതിൽ, ജോൺസൺ സി. ജോസഫ്, സംഘടനാ ഭാരവാഹികളായ ടി.ആർ. രമേശ്കുമാർ, സാബു ജോസ്, ടോമി സെബാസ്റ്റ്യൻ, ഡാലിസ് ജോർജ് എന്നിവർ പ്രസംഗിച്ചു.