ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ ഏഴാമത് ശ്രാദ്ധം 20ന്
1488128
Wednesday, December 18, 2024 7:25 AM IST
കോട്ടയം: ആകാശപ്പറവകളും അവരുടെ കൂട്ടുകാരും (എഫ്ബിഎ) ദിവ്യകാരുണ്യ ഉടമ്പടി സമൂഹത്തിന്റെയും സ്ഥാപകന്‍ ഫാ. ജോര്‍ജ് കുറ്റിക്കലിന്റെ ഏഴാമത് ശ്രാദ്ധം 20നു കോട്ടയം കടുവാക്കുളം ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍ നടക്കും. ഉച്ചകഴിഞ്ഞു 2.30ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിനു സ്വീകരണം. മൂന്നിനു വിശുദ്ധ കുര്‍ബാന. 4.30നു അനുസ്മരണ പ്രാര്‍ഥന.
കോട്ടയം എമ്മാവൂസ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. ജോസഫ് ചോവേലിക്കുടി എംസിബിഎസ്, വികാരി ഫാ. ദേവസ്യ മക്കിയില്‍, ഫാ. ജോര്‍ജ് ചെറുപുഷ്പം എംസിബിഎസ്, ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലില്‍ എന്നിവര്‍ പങ്കെടുക്കും.