മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളി ശതാബ്ദി നിറവിൽ
1488285
Thursday, December 19, 2024 6:39 AM IST
കുറവിലങ്ങാട്: മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളി ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം. 21, 22 തീയതികളിലുള്ള ആഘോഷങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തീകരിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് 21ന് പൂർവിക അനുസ്മരണ ദിനാചരണം നടത്തും.
22ന് 3.15ന് ജപമാല. നാലിന് വിജയപുരം മെത്രാൻ ഡോ. സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ കൃതജ്ഞതാ ബലിയർപ്പിക്കും. തുടർന്ന് സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും. പട്ടിത്താനം ഫൊറോനാ വികാരി ഫാ. അഗസ്റ്റിൻ കല്ലറയ്ക്കൽ അധ്യക്ഷത വഹിക്കും.
മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, പഞ്ചായത്തംഗം തുളസീദാസ്, ഫാ. സെബാസ്റ്റ്യൻ പ്ലാത്തോട്ടം, ഫാ. ആൽബർട്ട് കുമ്പളോലിൽ, ഫാ. ഡൊമിനിക് സാവിയോ, മദർ സുപ്പീരിയർ സിസ്റ്റർ ആൻസി, മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. സ്കറിയ മലമാക്കൽ, കുര്യനാട് ആശ്രമം പ്രിയോർ ഫാ. സ്റ്റാൻലി ചെല്ലിയിൽ സിഎംഐ, ഫാ. എബി പാറേപ്പറമ്പിൽ, ഫാ. ജോസ് പറപ്പള്ളിൽ, സിസ്റ്റർ മേരി അംബിക, എ.ജെ. സാബു തുടങ്ങിയവർ പ്രസംഗിക്കും.
വികാരി ഫാ. തോമസ് പഴവക്കാട്ടിൽ, ഇടവകസമിതി സെക്രട്ടറി വിജയ് ബാബു, ജനറൽ കൺവീനർ സോണി ജേക്കബ്, സാമ്പത്തിക സെക്രട്ടറി ബാബു പൊന്നംകുന്നേൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.