‘ഇനി ഞാൻ ഒഴുകട്ടെ’ മൂന്നാംഘട്ടത്തിന് വെള്ളൂർ പഞ്ചായത്തിൽ തുടക്കം
1488353
Thursday, December 19, 2024 7:06 AM IST
വെള്ളൂർ: ഇനി ഞാൻ ഒഴുകട്ടെ പദ്ധതി മൂന്നാം ഘട്ടം വെള്ളൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. പുല്ലും പായലും വളർന്നു തിങ്ങി നീരൊഴുക്കു നിലച്ച ചക്കാലതോട് ശുചീകരിച്ച് നീരൊഴുക്കു സാധ്യമാക്കുന്ന പ്രവർത്തനങ്ങളാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സോണിക ഉദ്ഘാടനം ചെയ്തത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ശിവൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ലൂക്ക് മാത്യു, ശാലിനി മോഹൻ, കുര്യാക്കോസ് തോട്ടത്തിൽ, നവകേരള ആർപി അലീന, പഞ്ചായത്ത് സെക്രട്ടറി വിജയകുമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥരായ റംഷാദ്, വീണ, കർഷകർ, തൊഴിലുറപ്പു തൊഴിലാളികൾതുടങ്ങിയവർ സംബന്ധിച്ചു.