ബോധവത്കരണ സെമിനാര്‍
1488288
Thursday, December 19, 2024 6:39 AM IST
കടനാട്: ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയുടെയും കടനാട് ഫൊറോന പിതൃവേദിയുടെയും ആഭിമുഖ്യത്തില്‍ കടനാട് സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പാരീഷ് ഹാളില്‍ പക്ഷാഘാത ബോധവത്കരണ സെമിനാര്‍ നടത്തി.
മേഖലാ ഡയറക്ടര്‍ ഫാ.അഗസ്റ്റിന് അരഞ്ഞാണിപുത്തന്‍പുര ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഡേവീസ് മാത്യു കല്ലറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഡോ. ജെ. ജോസി വള്ളിപ്പാലം ക്ലാസ് നയിച്ചു. രൂപത ട്രഷറര്‍ ബിന്‍സ് തൊടുകയില്‍, രൂപത എക്സിക്യൂട്ടീവ് അംഗം ജോര്‍ജ് നരിക്കാട്ട്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അനീഷ് എന്നിവര്‍ പ്രസംഗിച്ചു.