രാ​മ​പു​രം: ​ഭ​ക്ഷ്യസു​ര​ക്ഷ ല​ക്ഷ്യ​മാ​ക്കി രാ​മ​പു​രം, പാ​ല​വേ​ലി, അ​മ​ന​ക​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യെ​ത്തു​ട​ര്‍​ന്നു നാ​ല് ഹോ​ട്ട​ലു​ക​ള്‍​ക്കെ​തി​രേ നോ​ട്ടീ​സ് ന​ല്‍​കി. ഭ​ക്ഷ​ണ, പാ​നീ​യ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന 14 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പാ​ച​ക​ശാ​ല​യി​ല്‍​നി​ന്ന് ആ​ഴ്ച​ക​ളാ​യി ഭ​ക്ഷ​ണ​മാ​ലി​ന്യം നീ​ക്കംചെ​യ്യാ​തി​രി​ക്കു​ന്നതാ​യും രോ​ഗാ​ണു​സം​ക്ര​മ​ണ സാ​ധ്യ​ത​യ്ക്ക് ഇ​ട​യാ​ക്കു​ന്ന ത​ര​ത്തി​ല്‍ ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​യും പാ​ച​കം ചെ​യ്ത വി​ഭ​വ​ങ്ങ​ള്‍ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് സ​മ്പ​ര്‍​ക്ക​ത്തി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നതാ​യും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ഹെ​ല്‍​ത്ത് കാ​ര്‍​ഡി​ല്ലാ​തെ ഭ​ക്ഷ​ണം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന ര​ണ്ടു ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം വി​ല​ക്കി. ഭ​ക്ഷ​ണ​ശാ​ല​യി​ല്‍ കോ​ട്പ നി​യ​മ​പ്ര​കാ​രം പു​ക​യി​ലര​ഹി​ത ബോ​ര്‍​ഡ് സ്ഥാ​പി​ക്കാ​ത്ത മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ത്തു.

​നോ​ട്ടീ​സ് ക​ാലാ​വാ​ധി​ക്കു ശേ​ഷ​മു​ള്ള തു​ട​ര്‍​പ​രി​ശോ​ധ​ന​യി​ല്‍ പോ​രാ​യ്മ പ​രി​ഹ​രി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി​ക​ളുണ്ടാ​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.​ രാ​മ​പു​രം ബ്ലോ​ക്ക് ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ കെ.കെ. സ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജൂ​ണിയ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ സി.​ റി​ന്‍​സ്, ഇ​സ്മാ​യി​ല്‍, റോ​ബി​ന്‍ യേ​ശു​ദാ​സ്, ല​ക്ഷ്മി ബാ​ബു, അ​തു​ല്യ സാ​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​

ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച് മ​ലി​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭ​ക്ഷ​ണശാ​ല​ക​ള്‍​ക്കെ​തി​രേ പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​പ്ര​കാ​ര​മു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നും ഉ​ണ്ടാ​കു​മെ​ന്നു മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി.എ​ന്‍. സു​കു​മാ​ര​ന്‍ അ​റി​യി​ച്ചു.