സ്നേഹതീരം സെന്ററില്‍ ക്രിസ്മസ് ആഘോഷം
1488123
Wednesday, December 18, 2024 7:25 AM IST
ചങ്ങനാശേരി: വലിയകുളം പേള്ഗാര്ഡന് റെസിഡന്റ്സ് അസോസിയേഷന് കിടങ്ങറ സ്നേഹതീരം റീഹാബിലിറ്റേഷന്‍ സെന്ററില്‍ നടത്തിയ ക്രിസ്മസ് ആഘോഷം ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് ചെയര്മാന് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. റെസിഡന്റ്സ് അസോസിയന്‍ പ്രസിഡന്റ് ചെറിയാന് നെല്ലുവേലി അധ്യക്ഷത വഹിച്ചു.
സ്നേഹതീരം റീഹാബിലിറ്റേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോമോന് കടപ്രക്കുന്നില്, മുട്ടാര്‍ കുമരംചിറ പള്ളി വികാരി ഫാ.ജോസഫ് കട്ടപ്പുറം, ചങ്ങനാശേരി മുനിസിപ്പല്‍ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്, ജസ്റ്റിന് പാലത്തിങ്കല്‍, വി.ജെ. ലാലി, ലാലി ഇളപ്പുങ്കല്‍, ഔസേപ്പച്ചന് ചെറുകാട്, സിസ്റ്റര്‍ ജീഷ റാണി എസ്ഡി എന്നിവര്‍ പ്രസംഗിച്ചു.
റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളായ ഡോ. മാത്യു കാടുത്തുകളം, ജോമോന് വലിയപറമ്പില്‍, ജിജി ജോസി തെക്കേകര, മെല്ല ഷാജി പുല്ലുകാട്ട്, ജോജോ പന്തല്ലൂര്‍, റോജാ വലിയപറമ്പില്‍, റിന്റു പുല്ലുകാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.