നാഗമ്പടം മൈതാനത്ത് മറൈന്‍ മിറാക്കിള്സിന് 22നു തുടക്കം
1488114
Wednesday, December 18, 2024 7:25 AM IST
കോട്ടയം: സമുദ്രാന്തര്‍ഭാഗത്തെ വിസ്മയക്കാഴ്ചകളുമായി വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ലോകം തുറക്കുന്ന എ ടു സെഡ് ഇവന്റ്സിന്റെ മറൈന്‍ മിറാക്കിള്‍സ് 22ന് നാഗമ്പടം മൈതാനത്ത് ആരംഭിക്കും. വിശാലമായ ഡബിള്‍ അക്രലിക് അക്വേറിയത്തില്‍ അണ്ടര്‍ വാട്ടര്സൂ മറൈന്‍ എക്സ്പോയില്‍ ത്രീഡി അനുഭവം നല്‍കും. വൈവിധ്യങ്ങളായ വിദേശികളും സ്വദേശികളുമായ മത്സ്യങ്ങളാണ് ടണല്‍ അക്വേറിയത്തിലുള്ളത്.
വിവിധ വര്‍ണങ്ങളിലുള്ള ഡിസ്കസ്, ശുദ്ധജലത്തില്‍ ജീവിക്കുന്ന ഷാര്‍ക്ക്, വിദേശിയായ തെരണി തുടങ്ങി ആയിരത്തില്‍പ്പരം മീനുകളും അക്രേലിക് അക്വേറിയത്തിലൂടെ കയ്യെത്തും ദൂരത്ത് കണ്ടാസ്വദിക്കാം. 200 അടി നീളത്തില്‍ അണ്ടര്‍ വാട്ടര്‍ അക്രിലിക് ഗ്ലാസ് ടണലും ഒപ്പം നാനൂറ് അടി നീളത്തില്‍ മറ്റ് അക്വേറിയങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മീന്‍ ഫ്രൈ ഉണ്ടാക്കുന്ന റോബോട്ട്സ്, ചോറ് വെക്കുന്ന റോബോട്ട്സ്, അപ്പം ചുടുന്ന റോബോട്ട്സ് എന്നിവ അതിശയവും ആകാംക്ഷയും സന്തോഷവും നിറയ്ക്കുന്ന റോബോട്ടുകളുടെ വിസ്മയലോകം കാണിക്കുന്നു.
വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങളും ഗൃഹോപകരണങ്ങളും റെഡിമെയ്ഡ് വസ്ത്രങ്ങളും ഫാന്‍സി ഇനങ്ങളും ലഭ്യമാക്കുന്ന എയര്‍ കണ്ടീഷന്‍ഡ് ഷോപ്പിംഗ് പവലിയനും മറൈന്‍ മിറാക്കിള്‍സില്‍ സജ്ജീകരിച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്ഷണ പാനീയവിഭവങ്ങള്, വിവിധ തരം ഐസ്ക്രീമുകള്‍ എന്നിവക്കൊപ്പം മറ്റനേകം അപൂര്‍വ വിഭവങ്ങളും ലഭ്യമാക്കുന്ന ഫുഡ്കോര്‍ട്ടും അനുബന്ധ സ്റ്റാളുകളും നവ്യാനുഭവമായിരിക്കും.
എ.കെ. നായരുടെ എ ടു സെഡ് ഇവന്റ്സ്, ഫണ്‍വേള്‍ഡ് അമ്യൂസ്മെന്റ് പാര്‍ക്ക്-ബാംഗ്ലൂര്‍ എന്നിവര്‍ ഒത്തുചേര്‍ന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പ്രദര്‍ശന സമയം ഞായറാഴ്ചയും അവധി ദിവസങ്ങളിലും 11 മുതല്‍ 9 വരെയും മറ്റു ദിവസങ്ങളില്‍ 2 മുതല്‍ 9 വരെ പ്രദര്‍ശനം. ജനുവരി അവസാനം സമാപിക്കും. ഫോൺ: 9847086668, 8547858759.