വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ 19 മുതല്‍ 22 വരെ
1488115
Wednesday, December 18, 2024 7:25 AM IST
കുറുപ്പന്തറ: സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ 19 മുതല്‍ 22 വരെ നടക്കും. 19 ന് രാവിലെ 6.30 ന് പൂര്‍വിക സ്മരണ, വിശുദ്ധ കുര്‍ബാന, സിമിത്തേരി സന്ദര്‍ശനം.
20 ന് വൈകുന്നേരം 5.30 ന് കൊടിയേറ്റ്, ലദീഞ്ഞ് - ഫാദര്‍ ജേക്കബ് മുല്ലൂര്‍, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, ജപമാല പ്രദക്ഷിണം, സന്ദേശം - ഫാ.ഏബ്രഹാം പറമ്പേട്ട്, തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 21 ന് രാവിലെ ഏഴിന് സുറിയാനി കുര്‍ബാന ഫാ.ജിതിന് വല്ലൂര്‍ ഒഎസ്ബി, വൈകൂന്നേരം 5.30 ന് ലദീഞ്ഞ്, തുടര്‍ന്ന് തിരുസ്വരൂപത്തിന് വരവേല്പ്, എട്ടിന് ലദീഞ്ഞ് - ഫാ.ജോസഫ് വള്ളോംപുരയിടം, ഒമ്പതിന് പ്രസംഗം - ഫാ.സ്റ്റീഫന്‍ വെട്ടുവേലില്‍, വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം - ഫാ.തോമസ് ആനിമൂട്ടില്‍.
പ്രധാന തിരുനാള്‍ദിനമായ 22 ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, പത്തിന് തിരുനാള്റാസ - ഫാ.എബി ഇറപുറത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.ജിബിന്‍ മണലോടി, ഫാ. സിറിയക് ഓട്ടപ്പള്ളില്‍, ഫാ.സന്തോഷ് മുല്ലമംഗലത്ത് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. തിരുനാള്‍ സന്ദേശം - ഫാ.സാബു മാലിത്തുരുത്തേല്‍, തുടര്‍ന്ന് പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.