അയർക്കുന്നം ബൈബിൾ കൺവൻഷൻ 20 മുതൽ
1488344
Thursday, December 19, 2024 7:06 AM IST
അയർക്കുന്നം: എക്യുമെനിക്കൽ ഫോറത്തിന്റെ നേതൃത്വത്തിലുള്ള 40-ാമത് അയർക്കുന്നം ബൈബിൾ കൺവൻഷൻ 20 മുതൽ 22 വരെ നടക്കും. ദിവസവും വൈകുന്നേരം 5.30ന് ഗാനശുശ്രൂഷ, ആറിനു സന്ധ്യ നമ സ്കാരം, തുടർന്നു വചന പ്രഘോഷണം.
20നു വൈകുന്നേരം 6.30ന് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. റവ.ഡോ. മാത്യു ഊഴികാട്ട്, റവ.ഡോ. മാണി പുതിയിടം, ഫാ. ജയിംസ് കക്കുഴി എന്നിവർ വിവിധ ദിവസങ്ങളിൽ വചന പ്രഘോഷണം നടത്തും.
20നു നടക്കുന്ന സന്ധ്യ നമസ്കാരത്തിന് യാക്കോബായ, ഓർത്തഡോക്സ് സഭകളിലെ വൈദികരും 21ന് തിരുവഞ്ചൂർ സിഎസ്ഐ പള്ളിയിലെ വൈദികരും 22ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയും നേതൃത്വം നൽകും. സമാപന ദിനത്തിൽ ക്രിസ്മസ് ആഘോഷവും നടക്കും.
ജനറൽ കൺവീനർ ഡോ.എം.സി. സിറിയക്, ജെ.സി. തറയിൽ, മാത്യു ഉലഹന്നാൻ, ജോസ് ചെരുവിൽ, പോൾ മാത്യു, ഷാജി കാച്ചിമറ്റം, ബിജു വർഗീസ്, മാത്തുക്കുട്ടി പുതിയിടം എന്നിവർ നേതൃത്വം നൽകും.