വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നു നിരീക്ഷകന്
1488357
Thursday, December 19, 2024 7:11 AM IST
കോട്ടയം: വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കാന്‍ അതീവ ശ്രദ്ധപുലര്‍ത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള വോട്ടര്‍ പട്ടിക നിരീക്ഷകന് ബിജു പ്രഭാകര്‍. ജനുവരി ആറിന് തെരഞ്ഞെടുപ്പ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെ ഒഴിവാക്കലും കൂട്ടിച്ചേര്‍ക്കലും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ കളക്ടറേറ്റില്‍ കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
24 വരെയാണ് പേരുകള്‍ ചേര്‍ക്കാനുള്ള സമയം. ബൂത്തുതലത്തില്‍ പുതുതായി ചേര്ക്കാനുള്ളവരുടെയും നീക്കം ചെയ്യാനുള്ളവരുടെയും അപേക്ഷകളിന്മേലുള്ള പുരോഗതി യോഗം വിലയിരുത്തി. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അധ്യക്ഷത വഹിച്ചു.
സബ് കളക്ടര്‍ ഡി. രഞ്ജിത്ത്, ഡെപ്യൂട്ടി കളക്ടര്‍മാരായ ജിയോ ടി. മനോജ്, സോളി ആന്റണി, കെ. ഉഷ, ബിന്ദുമോള്‍, ജിനു പുന്നൂസ്, പാലാ ആര്‍ഡിഒ കെ.പി. ദീപ, പുഞ്ച സ്പെഷല്‍ ഓഫീസര്‍ എം. അമല്‍ മഹാദേവര്‍ എന്നിവര്‍ പങ്കെടുത്തു.