ഹെന്‍ട്രി ജോണിനെ ആദരിച്ച് കെആര്‍എല്‍സിസി
1488120
Wednesday, December 18, 2024 7:25 AM IST
കോട്ടയം: കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ആദരവിന് ഹെൻട്രി ജോണ്‍ അര്‍ഹനായി. സഭാ-സമുദായ-സാമൂഹിക രംഗങ്ങളിലെ സേവനങ്ങളും ശ്രേഷ്ഠമായ സംഭാവനകളുമാണ് ഹെന്‍ട്രി ജോണിനെ ആദരവിന് അര്‍ഹനാക്കിയത്. വിജയപുരം രൂപതയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ ബോര്‍ഡംഗം, രൂപതാ പാസ്റ്ററല്‍ കൗണ്‍സിലംഗം തുടങ്ങിയ ചുമതലകള്‍ ദീര്‍ഘകാലമായി വഹിക്കുന്നു.