ജൂണിയര്‍ ചേംബര്‍ ബിസിനസ് കൂട്ടായ്മ
1488132
Wednesday, December 18, 2024 7:25 AM IST
കോട്ടയം: ജൂണിയര്‍ ചേംബര്‍ ബിസിനസ് കൂട്ടായ്മ ജേക്കോമിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍. വാസവന് നിര്‍വഹിച്ചു. കുര്യന് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജെസിഐ ഇന്ത്യ സോണ്‍ പ്രസിഡന്റ് യേശുവിന് അഗസ്റ്റിന്, ഉണ്ണികൃഷ്ണന് കര്‍ത്താ അധ്യക്ഷത വഹിച്ചു.
കോട്ടയം ചാപ്റ്റര്‍ പ്രസിഡന്റായി ജെസി സാജന് ഗോപാലനെ തെരഞ്ഞെടുത്തു. രവിഷ് സതീഷ്, ഫില്‍ക്കോസ് ജനറല്‍ സെക്രട്ടറി പി.കെ. ആനന്ദക്കുട്ടന്, ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍, ദീപു ദിലീപ്, സുനില്‍ ജോസഫ്, വെങ്കിടേഷ്, റെനിറ്റ്, നിഖില്‍ ഏബ്രഹാം, സന്തോഷ് കുമാര്‍, ഹരിശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.