ചുങ്കം - സെമിനാരി റോഡ് നിര്‍മാണ ഉദ്ഘാടനം നടത്തി
1488133
Wednesday, December 18, 2024 7:25 AM IST
കോട്ടയം: മഴക്കാലത്ത് വെള്ളക്കെട്ടുമൂലം റോഡ് ഗതാഗതം ദുരിതത്തിലായ ചുങ്കം-സെമിനാരി റോഡിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളാരംഭിച്ചു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് രണ്ടു കോടി രൂപ ചെലവഴിച്ച് റോഡ് മണ്ണിട്ടുയര്‍ത്തി രണ്ടു സൈഡിലും ഓടകള്‍ നിര്‍മിച്ചാണ് പുനര്‍നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകും. റോഡിന്റെ നിര്‍മാണോദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ നിര്‍വഹിച്ചു.
കൗണ്‍സിലര്‍ ഡോ.പി.ആര്. സോന അധ്യക്ഷത വഹിച്ചു. ജോസ് ഏബ്രഹാം, കൗണ്‍സിലര്‍മാരായ ജാന്‍സി ജേക്കബ്, ടോം കോര അഞ്ചേരില്‍, എസ്. ജയകൃഷ്ണന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സനല്‍ കാണക്കാലില്‍, സെമിനാരി മാനേജര്‍ ഫാ. ജോബിന്, ഫാ.സി.സി. ചെറിയാന്, റെസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് ഡോ. ജോസഫ് വര്‍ഗീസ്, ജോയ്സ് സി. താനവേലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.