മോഷണം
1488284
Thursday, December 19, 2024 6:39 AM IST
പ്ലാശനാൽ: തലപ്പലം ഇഞ്ചോലിക്കാവ് ദേവീക്ഷേത്രത്തിൽ മോഷണം. വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാവ് 42,260 രൂപ കവർന്നു. ബുധനാഴ്ച പുലർച്ചെ നാലോടെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണവിവരം അറിയുന്നത്.
ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് വഴിപാട് കൗണ്ടർ അടച്ച് ഭാരവാഹികൾ പോകുന്നത്. വഴിപാട് കൗണ്ടറിന്റെ അകത്തെ മേശയുടെ ഡ്രോയിലാണ് പണം സൂക്ഷിച്ചിരുന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും പണം അപഹരിക്കാൻ സാധിച്ചില്ല. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.