അതിരമ്പുഴ- മണ്ണാര്‍കുന്ന് റോഡ് ഉന്നത നിലവാരത്തില്‍ ടാറിംഗ് നടത്തി ഗതാഗതം സുഗമമാക്കണമെന്ന്
1488131
Wednesday, December 18, 2024 7:25 AM IST
മണ്ണാര്‍കുന്ന്: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന അതിരമ്പുഴ- മണ്ണാര്‍കുന്ന് റോഡ് ആവശ്യം ശക്തമാകുന്നു. രണ്ടു മാസം മുമ്പു റോഡ് നന്നാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അറിയിച്ച് ഒരു കോണ്‍ട്രാക്ടറുടെ നേതൃത്വത്തില്‍ റോഡിന്റെ രണ്ടുവശങ്ങളില്‍നിന്ന് ലോറിക്കണക്കിനു മണ്ണ് എടുത്തുകൊണ്ടുപോയിരുന്നു. റോഡ് സൈഡില്‍ ഓടകള്‍ നിര്‍മിക്കുന്നതിനാണ് മണ്ണ് മാറ്റുന്നതെന്നാണ് ഇവര്‍ പ്രദേശവാസികളോട് പറഞ്ഞത്.
മാസങ്ങള്‍ കഴിഞ്ഞതോടെ വെള്ളം ഒലിച്ചു കിടങ്ങുപോലുള്ള ഗര്‍ത്തങ്ങളാണ് റോഡിനിരുവശവും രൂപപ്പെട്ടിരിക്കുന്നത്. ഇതു കാല്‍നടക്കാര്‍ക്കു വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ഒരു വാഹനം വന്നാല്‍ സൈഡിലേക്ക് മാറി നിൽക്കാന്പോലും സാധിക്കാത്ത അവസ്ഥയാണ്. മണ്ണാര്കുന്നു പള്ളിയിലേക്കും മൂന്നു സ്കൂളുകളിലേക്കുമുള്ള വഴിയാണിത്. ഇതിനു പുറമേ നിരവധി സ്കൂള്‍ ബസുകള്‍ ദിവസവും ഇതുവഴി സഞ്ചരിക്കുന്നുണ്ട്. അടിയന്തരമായി റോഡ് നന്നാക്കണമെന്ന ആവശ്യപ്പെട്ടു പ്രദേശവാസികള്‍ റോഡ് ഉപരോധം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.