വ്യാപാരി സഹകരണ സംഘം ലാഭവിഹിതം പ്രഖ്യാപിച്ചു
1488338
Thursday, December 19, 2024 7:06 AM IST
ചങ്ങനാശേരി: ചങ്ങനാശേരി താലൂക്ക് വ്യാപാരി വ്യവസായി സഹകരണ സംഘം 2023-24 പ്രവര്‍ത്തനവര്‍ഷം 20 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. സഹകരണസംഘത്തിന്റെ രജതജൂബിലി വര്‍ഷാചരണവും വാര്‍ഷിക പൊതുയോഗവും ഉദ്ഘാടനം ചെയ്ത യോഗത്തിലാണ് ലാഭവിഹിത പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ 20 വര്‍ഷമായി തുടര്‍ച്ചയായി സംഘം ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്. 1,715 അംഗങ്ങളുള്ള സംഘം കഴിഞ്ഞ പ്രവര്‍ത്തനവര്‍ഷം ജില്ലയില്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കിയിരുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് തുടക്കംകുറിച്ചത്.
സംഘത്തിന്റെ നവീകരിച്ച ഹെഡ്ഓഫീസിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജിബു ജോര്‍ജ് നിര്‍വഹിച്ചു. കത്തീഡ്രല്‍ പള്ളി വികാരി റവ.ഡോ. ജോസ് കൊച്ചുപറമ്പില്‍ അനുഗ്രഹപ്രഭാക്ഷണം നടത്തി.
പ്രസിഡന്റ് ടോമിച്ചന് അയ്യരുകുളങ്ങര വാര്‍ഷിക പൊതുയോഗവും രജതജൂബിലി വര്‍ഷാചരണവും ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുഞ്ഞുമോന് തുമ്പുങ്കല്, റോയി ജോസ്, ജോസഫ് സെബാസ്റ്റ്യന്‍, സാബു കുരിശുംമൂട്ടില്‍, ബിജു കയ്യാലപറമ്പില്‍, ബിനോജ് സെബാസ്റ്റ്യന്‍, സിബിച്ചന് പുളിമൂട്ടില്‍, റോണി കുരിശുംമൂട്ടില്‍, ടോമി ജോസഫ് പുതുപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.