മണർകാട് സംഘം പണക്കിഴി സമർപ്പിച്ചു
1488342
Thursday, December 19, 2024 7:06 AM IST
മണർകാട്: മണർകാട് സംഘം ശബരിമലയിലെത്തി പണക്കിഴി സമർപ്പിച്ചു. ഭഗവതി ക്ഷേത്രത്തിലെ ശാസ്താ സന്നിധിയിൽനിന്ന് കഴിഞ്ഞദിവസം കെട്ടുമുറുക്കി എരുമേലിയിലെത്തിയ സംഘം, പരമ്പരാഗത കാനനപാതയായ പേരൂർതോട്, കാളകെട്ടി, അഴുത, കരിമല വഴി പമ്പയിലെത്തി പമ്പാ സദ്യയും നടത്തി വിശ്രമിച്ചു.
തുടർന്ന് ഇന്നലെ പുലർച്ചെ സന്നിധാനത്തെത്തി ദർശനം നടത്തിയപ്പോഴാണ് മണർകാട്ട് കെട്ടുമുറുക്കിന്റെ സമയത്ത് വിരിച്ച നീലപ്പട്ടിൽ ഇരുപത്തിയെട്ടര കരകളിലെ ഭക്തജനങ്ങൾ സമർപ്പിച്ച കാണിക്ക സോപാനപ്പടിയിൽ സമർപ്പിച്ചത്. 40 പേരടങ്ങുന്ന സംഘമാണ് ഇത്തവണ മല ചവിട്ടിയത്. പെരിയ സ്വാമിമാരായ രവിമനോഹർ, പ്രകാശ് കുമാർ എന്നിവർ സംഘത്തിന്റെ യാത്രയ്ക്ക് നേതൃത്വം നൽകി.