കർദിനാൾ മാർ കൂവക്കാട്ടിന് എസ്ബി കോളജില്‍ സ്വീകരണം ഇന്ന്
1488339
Thursday, December 19, 2024 7:06 AM IST
ചങ്ങനാശേരി: കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടശേഷം നാട്ടിലെത്തിയ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന് മാതൃകലാലയമായ എസ്ബി കോളജില്‍ ഇന്ന് സ്വീകരണം നല്‍കും.
രാവിലെ 10.30ന് കോളജിലെ മാര്‍ കാവുകാട്ട് ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ കോളജ് മാനേജര്‍ മോണ്‍. ആന്റണി ഏത്തയ്ക്കാട്ട് അധ്യക്ഷത വഹിക്കും. മാര്‍ ജോര്‍ജ് കൂവക്കാട്ട് മറുപടിപ്രസംഗം നടത്തും.