ചൈതന്യ ക്ഷീരകര്‍ഷക അവാര്‍ഡ്
1488138
Wednesday, December 18, 2024 7:32 AM IST
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അരീക്കര അമ്മായിക്കുന്നേല്‍ കുടുംബത്തിന്റെ സഹകരത്തോടെ ഏര്‍പ്പെടുത്തിയ സൈമണ്‍ മെമ്മോറിയല്‍ ക്ഷീര കര്‍ഷക അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. 25,001 രൂപയും പ്രശംസാപത്രവും സമ്മാനിക്കും.
മൃഗങ്ങളുടെ എണ്ണം, ഉത്പാദനം, മൂല്യവര്‍ധന എന്നിവയ്ക്ക് മുന്‍ഗണന. കുറഞ്ഞത് മൂന്നു വര്‍ഷ പരിചയം വേണം. വിവരണവും ചിത്രങ്ങളും രേഖകളും (ഫോട്ടോ-വീഡിയോ) സഹിതം ജനുവരി 15നു മുന്‍പ് അയയ്ക്കണം. ചൈതന്യ കാര്‍ഷിക മേളയോടനുബന്ധിച്ച് പുരസ്കാരം സമ്മാനിക്കും. വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടര്‍, കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ചൈതന്യ, തെള്ളകം പിഒ - 686 630, കോട്ടയം. ഫോണ്‍: 7909231108.