ജോണ്സണ് കൊട്ടുകാപ്പള്ളി കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റാവും
1488348
Thursday, December 19, 2024 7:06 AM IST
കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിലും വൈസ് പ്രസിഡന്റ് നയനാ ബിജുവും രാജിവച്ചു. എല്‍ഡിഎഫ് മുന്നണിയിലെ ധാരണയനുസരിച്ചാണ് ഇരുവരുടെയും രാജി. കേരള കോണ്‍ഗ്രസ് എമ്മിലെ ജോണ്സണ് കൊട്ടുകാപ്പള്ളി പ്രസിഡന്റായും സിപിഐയിലെ പി.കെ. സന്ധ്യ വൈസ് പ്രസിഡന്റായും 27ന് ചുമതലയേല്‍ക്കും.
ശേഷിക്കുന്ന കാലയളവില്‍ ഇവരാവും ബ്ലോക്ക് ഭരണം നിയന്ത്രിക്കുക. 13 അംഗ ഭരണസമിതിയില്‍ സിപിഎമ്മിന് ആറും കേരളാ കോണ്‍ഗ്രസ് എമ്മിന് മൂന്നും സിപിഐക്ക് ഒന്നും ഉള്‍പ്പെടെ എല്‍ഡിഎഫിന് പത്ത് അംഗങ്ങളാണുള്ളത്. യുഡിഎഫിന് കോണ്‍ഗ്രസിലെ രണ്ടും കേരളാ കോണ്‍ഗ്രസിലെ ഒന്നും ഉള്‍പ്പെടെ മൂന്നും പ്രതിനിധികളാണുള്ളത്.