കംഫര്‍ട്ട് സ്റ്റേഷന് പൂട്ടു വീണിട്ട് രണ്ടു മാസം
1488352
Thursday, December 19, 2024 7:06 AM IST
പെരുവ: പെരുവ ടൗണിലെ ഏക കംഫര്‍ട്ട് സ്റ്റേഷന് അടഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് രണ്ടു മാസം പിന്നിടുന്നു. ടൗണിലെ മൂത്രപ്പുര ഉപയോഗശൂന്യമായി കിടക്കാന്‍ തുടങ്ങിയിട്ടും നാളുകളേറേയായി. ടൗണിലെത്തുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മാര്‍ഗങ്ങളില്ല.
കംഫര്‍ട്ട് സ്റ്റേഷന്റെയും മൂത്രപ്പുരയുടെയും പ്രവര്‍ത്തനം നിലച്ചതോടെ മറ്റിടങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണ് പെരുവയിലെത്തുന്ന യാത്രക്കാര്‍ക്കും വ്യാപാരികള്ക്കുമുള്ളത്. നൂറുകണക്കിന് യാത്രക്കാരും വ്യാപാരികളും നിരവധി വാഹന ഡ്രൈവര്‍മാരും ദിവസവും വന്നുപോകുന്ന മുളക്കുളം പഞ്ചായത്തിന്റെ ആസ്ഥാനമാണ് പെരുവ.
പെരുവ - കടുത്തുരുത്തി റോഡിലുള്ള കംഫര്‍ട്ട് സ്റ്റേഷനിലെ ജലഅഥോറിറ്റിയുടെ മീറ്ററും മറ്റും സാധനങ്ങളും രണ്ടു മാസം മുമ്പ് മോഷണം പോയിരുന്നു. ഏറ്റെടുത്ത് നടത്താന്‍ ആരുമില്ലാതായതോടെയാണ് കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം നിലച്ചതെന്ന് മുളക്കുളം പഞ്ചായത്ത് അധികൃതര്‍ പറയുന്നു. പെരുവ -പിറവം റോഡിലുള്ള മൂത്രപ്പുര വൃത്തിഹീനമായ സാഹചര്യത്തിലാണുള്ളത്.
കുറച്ചുകാലം മുമ്പ് വരെ മുളക്കുളം പഞ്ചായത്തംഗം കെ.ആര്. സജീവന് ഇത് സൗജന്യമായി വൃത്തിയാക്കിയിരുന്നു. പഞ്ചായത്തംഗവും ശൗചാലയം വൃത്തിയാക്കുന്നതിൽനിന്ന് പിന്മാറിയതോടെ ഫലത്തില്‍ ഇതിനുള്ളിലേക്ക് കയറാന്‍ പറ്റാത്ത സാഹചര്യമാണെന്ന് പ്രദേശവാസിയും പൊതുപ്രവര്‍ത്തകനുമായ ടി.എം. സദന് പറഞ്ഞു. സ്ത്രീകളടക്കുമുള്ള യാത്രക്കാര്‍ക്ക് മറ്റു സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണെന്നും സദന് പറയുന്നു.
പെരുവ - അറുനൂറ്റിമംഗലം റോഡിലെ കുന്നപ്പള്ളിയിലുള്ള വഴിയിട വിശ്രമ കേന്ദ്രവും പ്രവര്‍ത്തനരഹിതമായി കിടക്കുകയാണ്.
നടപടി സ്വീകരിക്കും
പെരുവ ടൗണിലെയും കുന്നപ്പള്ളിയിലെയും ശൗചാലയങ്ങളുടെ നടത്തിപ്പ് ചുമതല കുടുംബശ്രീക്ക് കൈമാറാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഉടന്‍തന്നെ ഇതു രണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കും. മൂത്രപ്പുര കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കാനായും ഇടപെടും. ഇതിനായി പഞ്ചായത്ത് ഫണ്ട് നല്‍കുമെന്നും മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായര്‍ പറഞ്ഞു.