മാർച്ചും ധർണയും നടത്തി
1488346
Thursday, December 19, 2024 7:06 AM IST
വൈക്കം: സമഗ്ര ശിക്ഷാ കേരള പദ്ധതി തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കേന്ദ്രത്തിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കെഎസ്ടിഎയുടെ നേതൃത്വത്തിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലാതല മാർച്ചും ധർണയും സംഘടിപ്പിച്ചു.
വൈക്കം ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ നടന്ന ധർണാ സമരം ജില്ലാ പഞ്ചായത്ത് മെംബർ ഹൈമി ബോബി ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.എം. രാജു അധ്യക്ഷത വഹിച്ചു.
വൈക്കത്ത് താലൂക്ക് ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് അധ്യാപകരും എസ്എസ്കെ ജീവനക്കാരും പങ്കെടുത്തു. വൈക്കത്തെ ബിഎസ്എൻഎൽ ഓഫീസ് പരിസരത്ത് നടന്ന ധർണ സമരം ജില്ലാ പഞ്ചായത്ത് മെംബർ ശ്രീമതി ഹൈമി ബോബി ഉദ്ഘാടനം ചെയ്തു കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിനു കെ. പവിത്രൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.എം. രാജു അധ്യക്ഷത വഹിച്ചു .
ജില്ലാ പ്രസിഡന്റ് ടി. രാജേഷ്, കെആർടിഎ ജില്ലാ വൈസ് പ്രസിഡന്റ് ജോഷി തോമസ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പ്രകാശൻ, ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാലിമോൾ, സി.എസ്. ഷീനാമോൾ, സി. സൂര്യ, സാറാ ഗ്ലാഡിസ്, നിഷാദ് തോമസ്, ജസ്റ്റിൻ ജോസഫ്, ബിപിസിമാരായ സുജാ വാസുദേവൻ, സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.