രാമപുരം ഫൊറോനാ പള്ളിയില്‍ ഉണ്ണീശോയുടെ നാമകരണ തിരുനാള്‍
1488290
Thursday, December 19, 2024 6:39 AM IST
രാമപുരം: ചരിത്രപ്രസിദ്ധമായ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍ ഉണ്ണീശോയുടെ നാമകരണ തിരുനാള്‍ 25 മുതല്‍ ജനുവരി രണ്ടുവരെ നടക്കും. 25ന് പുലര്‍ച്ചെ 12ന് പിറവിയുടെ തിരുക്കര്‍മങ്ങള്‍. പുലര്‍ച്ചെ അഞ്ച്, 6.15, 7.50, 9.30 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന, 26ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന- ഫാ. മോന്‍സ് കരുവാകുന്നേല്.
27-ന് വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന- ഫാ. വര്‍ക്കി മണ്ഡപത്തില്‍, 28-ന് രാവിലെ 6.10-ന് വിശുദ്ധ കുര്‍ബാന, കുഞ്ഞിപൈതങ്ങളുടെ സമര്‍പ്പണം, 7.15-ന് വിശുദ്ധ കുര്‍ബാന, ഒന്‍പതിന് വിശുദ്ധ കുര്‍ബാന, 3.45ന് കൊടിയേറ്റ്- വികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, 4.15ന് വിശുദ്ധ കുര്‍ബാന- ഫാ. സിറിള്‍ തയ്യില്‍, 6.30ന് പുറത്തു നമസ്കാരം, ഏഴിന് ഗാനസന്ധ്യ.
29-ന് രാവിലെ അഞ്ചിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം നാലിന് നവ വൈദികന് ഫാ. ജോസഫ് തേവര്പറമ്പിലിന് സ്വീകരണം, വിശുദ്ധ കുര്‍ബാന, ഏഴിന് കലാസന്ധ്യ, 30 ന് വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന- ഫാ. ജോര്‍ജ് ഈറ്റയ്ക്കകുന്നേല്‍, ആറിന് ജപമാല പ്രദക്ഷിണം, ഏഴിന് നാടകം.
31-ന് രാവിലെ 6.10 ന് വിശുദ്ധ കുര്‍ബാന, 4.30 ന് വിശുദ്ധ കുര്‍ബാന- ഫാ. റ്റോമി നെല്ലുവേലില്‍, 6.30 ന് പ്രദക്ഷിണം. ജനുവരി ഒന്നിന് രാവിലെ 12 ന് വര്‍ഷാരംഭ പ്രാര്‍ഥന, ആറിന് വിശുദ്ധ കുര്‍ബാന, 10ന് വിശുദ്ധ കുര്‍ബാന- ഫാ. ജോസ് തറപ്പേല്‍, സന്ദേശം- ഫാ. കുര്യാക്കോസ് വട്ടമുകളേല്‍, പ്രദക്ഷിണം, നാലിന് വിശുദ്ധ കുര്‍ബാന - ഫാ. ജോര്‍ജ് നെല്ലിക്കുന്നുചെരിവുപുരയിടം, ഏഴിന് ഗാനമേള.
ജനുവരി രണ്ടിന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, 7.30 നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന. വികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. തോമസ് വെട്ടുകാട്ടില്‍, സഹവികാരിമാരായ ഫാ. ഏബ്രഹാം കാക്കാനിയില്‍, ഫാ. ജോവാനി കുറുവാച്ചിറ, ഫാ. ജോണ്‍ മണാങ്കല്‍, ഫാ. ജോര്‍ജ് പറമ്പിത്തടത്തില്, കൈക്കാരന്മാരായ തോമസ് പുളിക്കപ്പടവില്‍, സജി മിറ്റത്താനിക്കല്‍, മാത്തുക്കുട്ടി തെങ്ങുംപള്ളില്‍, സിബി മുണ്ടപ്ലാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.