മണ്ണോരം ഫാര്‍മേഴ്സ് ക്ലബ്ബിന് തുടക്കം
1488122
Wednesday, December 18, 2024 7:25 AM IST
ചങ്ങനാശേരി: എസ്ബി കോളജ് എംഎസ്ഡബ്ല്യു ഡിപ്പാര്‍ട്ട്മെന്റിന്റെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മണ്ണോരം സ്റ്റുഡന്റ്സ് ഫാര്‍മേഴ്സ് ക്ലബ്ബിന് തുടക്കമായി. കോളജ് വിദ്യാര്‍ഥികള്‍ക്ക് സുസ്ഥിര കൃഷിയോടുള്ള പ്രതിബദ്ധത വളര്‍ത്തിയെടുക്കുക എന്ന ആശയമാണ് മണ്ണോരം ഫാര്‍മേഴ്സ് ക്ലബ്ബിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന് അധ്യക്ഷത വഹിച്ച യോഗത്തില്‍, നബാര്‍ഡ് കോട്ടയം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ റെജി വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. ടെഡി സി. കാഞ്ഞൂപ്പറമ്പില്‍, ഫാ. ആന്‍സിലോ മാത്യു, എം.എ. അശ്വതി, സുബി കെ. വര്‍ഗീസ്, ജോയല്‍ ജോസി എന്നിവര്‍ പ്രസംഗിച്ചു.