എ​​സ്ജെ​​സി​​സി ഫി​​ലിം ഫെ​​സ്റ്റി​​വെ​​ല്‍ സ​​മാ​​പി​​ച്ചു
Friday, July 26, 2024 7:40 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജ് ഓ​​ഫ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​നി​​ല്‍ മൂ​​ന്നു ദി​​വ​​സ​​മാ​​യി ന​​ട​​ന്നു​​വ​​ന്ന ഫി​​ലിം ഫെ​​സ്റ്റി​​വ​​ല്‍ സ​​മാ​​പി​​ച്ചു. സ​​മാ​​പ​​ന​​ച്ച​​ട​​ങ്ങി​​ല്‍ സം​​വി​​ധാ​​യ​​ക​​നും ജൂ​​റി അം​​ഗ​​വു​​മാ​​യ സ​​ജ​​സ് റ​​ഹ്‌​​മാ​​നും സ്വ​​ത​​ന്ത്ര സം​​ഗീ​​ത​​ജ്ഞ​​ന്‍ ജ​​യിം​​സ് ത​​ക​​ര​​യും മു​​ഖ്യാ​​തി​​ഥി​​ക​​ളാ​​യി​​രു​​ന്നു.

സെ​​ന്‍റ് ജോ​​സ​​ഫ് കോ​​ള​​ജ് ഓ​​ഫ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍ അ​​ക്കാ​​ഡ​​മി​​ക് ഡ​​യ​​റ​​ക്ട​​റാ​​യ ഡോ. ​​മാ​​ത്യു മു​​രി​​യ​​ങ്ക​​രി ആ​​മു​​ഖ​​പ്ര​​സം​​ഗം ന​​ട​​ത്തി. പ്ര​​ശ​​സ്ത കാ​​മ​​റാ​​മാ​​നും മീ​​ഡി​​യ സ്റ്റ​​ഡീ​​സ് ഡീ​​നു​​മാ​​യ സ​​ണ്ണി ജോ​​സ​​ഫും സം​​വി​​ധാ​​യ​​ക​​ന്‍ സ​​ജ​​സ് റ​​ഹ്‌​​മാ​​നും അ​​വാ​​ര്‍ഡ് ജേ​​താ​​ക്ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു.

ച​​ട​​ങ്ങി​​ല്‍ കോ​​മ്പ​​റ്റീ​​ഷ​​ന്‍ സെ​​ക്‌​​ഷ​​നി​​ല്‍ മി​​ക​​ച്ച ചി​​ത്ര​​മാ​​യി തെ​​രെ​​ഞ്ഞെ​​ടു​​ത്ത സോ​​നു ടി.​​പി​​യു​​ടെ "നൈ​​റ്റ് കോ​​ളി​​'ന് ജ​​യിം​​സ് ത​​ക​​ര പു​​ര​​സ്‌​​കാ​​രം സ​​മ്മാ​​നി​​ച്ചു. മി​​ക​​ച്ച ര​​ണ്ടാ​​മ​​ത്തെ ചി​​ത്ര​​മാ​​യി അ​​ഫി​​ഫ് ഖാ​​ന്‍റെ "അ​​വേ​​ഴ്‌​​സ് ഓ​​ണ്‍ എ​​ര്‍ത്ത് ആ​​ന്‍ഡ് സം​​വേ​​ര്‍ ബി​​യോ​​ണ്ട്’തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. മി​​ക​​ച്ച മൂ​​ന്നാ​​മ​​ത്തെ ചി​​ത്ര​​ത്തി​​നു​​ള്ള അ​​വാ​​ര്‍ഡ് നി​​ഖി​​ല്‍ സു​​ദ​​ര്‍ശ​​ന്‍റെ "കൂ​​ട്ടു​​പ്ര​​തി’സ്വ​​ന്ത​​മാ​​ക്കി.

മി​​ക​​ച്ച കാ​​മ്പ​​സ് ചി​​ത്ര​​മാ​​യി അ​​ഖി​​ലേ​​ഷ് കെ.​​എയു​​ടെ "ബ​​ര്‍സ’ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

എ​​ക്‌​​സി​​ക്യൂ​​ട്ടി​​വ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ഫി പു​​തു​​പ്പ​​റ​​മ്പ്, പ്രി​​ന്‍സി​​പ്പ​​ല്‍ ഫാ. ​​ജോ​​സ​​ഫ് പാ​​റ​​യ്ക്ക​​ല്‍, വൈ​​സ് പ്രി​​ന്‍സി​​പ്പ​​ല്‍ തോ​​മ​​സ് ജോ​​സ​​ഫ്, സ​​ജ​​ന്‍ ക​​ള​​ത്തി​​ല്‍, ഫി​​ലിം ഫെ​​സ്റ്റി​​വ​​ല്‍ ജ​​ന​​റ​​ല്‍ ക​​ണ്‍വീ​​ന​​ര്‍മാ​​രാ​​യ ആ​​ദി​​ല്‍ മൈ​​മൂ​​ന​​ത്ത് അ​​ഷ്‌​​റ​​ഫ്, കെ. ​​ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍, മീ​​ഡി​​യാ വി​​ഭാ​​ഗം മേ​​ധാ​​വി നി​​സ സൂ​​സ​​ന്‍ മാ​​ത്യു, സ​​ജി റാ​​ഫേ​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.