ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: 30ന് ​പ്രാ​ദേ​ശി​ക അ​വ​ധി
Friday, July 26, 2024 7:33 AM IST
കോ​ട്ട​യം: 30ന് ​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ചെ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം​വാ​ര്‍ഡ്(​കാ​ട്ടി​ക്കു​ന്ന്) വാ​ക​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ര്‍ഡ് (പൊ​ങ്ങ​ന്താ​നം), പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ 20-ാം വാ​ര്‍ഡ്(​പൂ​വ​ന്‍തു​രു​ത്ത്) എ​ന്നീ വാ​ര്‍ഡു​ക​ളു​ടെ പ​രി​ധി​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും സ​ര്‍ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ക്കും 30നും ​പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ്‌​കൂ​ളു​ക​ള്‍ക്ക് 29, 30 തീ​യ​തി​ക​ളി​ലും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.


വോ​ട്ടെ​ടു​പ്പ് 30 ന് ​രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ ന​ട​ക്കും. വാ​ര്‍ഡു​ക​ളു​ടെ പ​രി​ധി​യി​ല്‍ വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ക്കു​ന്ന 30ന് ​വൈ​കു​ന്നേ​രം ആ​റി​ന് മു​മ്പു​ള്ള 48 മ​ണി​ക്കൂ​റും വോ​ട്ടെ​ണ്ണ​ല്‍ ദി​ന​മാ​യ 31നും ​സ​മ്പൂ​ര്‍ണ മ​ദ്യ​നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള്ള​വ​ര്‍ 29 ന് ​ഉ​ച്ച​യ്ക്ക് 12 നു ​മു​മ്പാ​യി ഉ​ത്ത​ര​വി​ല്‍ നി​ര്‍ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്ത് ഹാ​ജ​രാ​ക​ണം. 31നാ​ണ് വോ​ട്ടെ​ണ്ണ​ല്‍.