സം​​​ര​​​ക്ഷ​​​ണ ഉ​​​ത്ത​​​ര​​​വ് പി​​​ന്‍വ​​​ലി​​​ച്ച​​​ ു; കായിക അധ്യാപകർ പുറത്ത്
Friday, July 26, 2024 7:20 AM IST
കോ​​​ട്ട​​​യം: ത​​​സ്തി​​​കാ സം​​​ര​​​ക്ഷ​​​ണ ഉ​​​ത്ത​​​ര​​​വ് പി​​​ന്‍വ​​​ലി​​​ച്ച​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തൊ​​​ട്ടാ​​​കെ 50ല്‍പ്പ​​​രം കാ​​​യി​​​കാ​​​ധ്യാ​​​പ​​​ക​​​ര്‍ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു പു​​​റ​​​ത്താ​​​യി. സം​​​ര​​​ക്ഷ​​​ണ ഉ​​​ത്ത​​​ര​​​വ് പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​രോ​​​ഗ്യ, കാ​​​യി​​​ക, വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സം​​​യു​​​ക്ത കാ​​​യി​​​കാ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന ജി​​​ല്ലാ ഡി​​​ഡി​​​ഇ ഓ​​​ഫീ​​​സി​​​ലേ​​​ക്ക് മാ​​​ര്‍ച്ചും ധ​​​ര്‍ണ​​​യും ന​​​ട​​​ത്തി.

സം​​​സ്ഥാ​​​ന​​​ത്തെ ആ​​​റാ​​​യി​​​ര​​​ത്തോ​​​ളം യു​​​പി, ഹൈ​​​സ്‌​​​കൂ​​​ള്‍ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​കെ 1800ല്‍ ​​​താ​​​ഴെ കാ​​​യി​​​കാ​​​ധ്യാ​​​പ​​​ക​​​ര്‍ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. ത​​​സ്തി​​​കാ​​​നി​​​ര്‍ണ​​​യ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ കാ​​​ലോ​​​ചി​​​ത​​​മാ​​​യി പ​​​രി​​​ഷ്‌​​​ക​​​രി​​​ക്കാ​​​ത്ത​​​തു​​​മൂ​​​ലം നി​​​ര​​​വ​​​ധി കാ​​​യി​​​കാ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളാ​​​ണ് ന​​​ഷ്ട​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. 86ശ​​​ത​​​മാ​​​നം യു​​​പി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും 44ശ​​​ത​​​മാ​​​നം ഹൈ​​​സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും 100 ശ​​​ത​​​മാ​​​നം എ​​​ല്‍പി, എ​​​ച്ച്എ​​​സ്എ​​​സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും കാ​​​യി​​​കാ​​​ധ്യാ​​​പ​​​ക​​​രി​​​ല്ല.


ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍ഷം സം​​​ര​​​ക്ഷ​​​ണ ഉ​​​ത്ത​​​ര​​​വ് സ​​​ര്‍ക്കാ​​​ര്‍ റ​​​ദ്ദാ​​​ക്കി​​​യ​​​തോ​​​ടെ മു​​​ഴു​​​വ​​​ന്‍ കാ​​​യി​​​കാ​​​ധ്യാ​​​പ​​​ക​​​രും ചു​​​രു​​​ങ്ങി​​​യ കാ​​​ല​​​ത്തി​​​നു​​​ള്ളി​​​ല്‍ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നും പു​​​റ​​​ത്താ​​​കു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​യി​​​ട്ടു​​​ണ്ട്.
സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ കാ​​​യി​​​ക​​​മേ​​​ള മ​​​തി​​​യാ​​​യ സ​​​മ​​​യ​​​മ​​​നു​​​വ​​​ദി​​​ക്കാ​​​തെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത് പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ക, കെ​​​ഇ​​​ആ​​​ര്‍ പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച് മു​​​ഴു​​​വ​​​ന്‍ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും കാ​​​യി​​​കാ​​​ധ്യാ​​​പ​​​ക​​​രെ നി​​​യ​​​മി​​​ച്ച് വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ പ​​​ഠ​​​നാ​​​വ​​​കാ​​​ശം ഉ​​​റ​​​പ്പാ​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ 20 ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചാ​​​യി​​​രു​​​ന്നു ധ​​​ര്‍ണ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

ജി​​​ല്ലാ ധ​​​ര്‍ണ സം​​​സ്ഥാ​​​ന അ​​​ധ്യാ​​​പ​​​ക അ​​​വാ​​​ര്‍ഡ് ജേ​​​താ​​​വ് ജോ​​​സി​​​റ്റ്‌​​​മോ​​​ന്‍ ജോ​​​ണ്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മാ​​​ത്യു തൈ​​​ക്ക​​​ട​​​വ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ല്‍ ബി​​​ജു ദി​​​വാ​​​ക​​​ര​​​ന്‍ സം​​​യു​​​ക്ത കാ​​​യി​​​കാ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.