റി​ക്കാ​ര്‍​ഡി​ട്ട മ​ത്തിവി​ല താ​ഴേ​ക്ക്
Friday, July 26, 2024 12:01 AM IST
കോ​​ട്ട​​യം: റി​​ക്കാ​​ഡു​​ക​​ള്‍ തേ​​ടി കു​​തി​​ച്ച മ​​ത്തി​​വി​​ല ഒ​​ടു​​വി​​ല്‍ താ​​ഴേ​​ക്ക്. ഒ​​രാ​​ഴ്ച മു​​ന്‍​പ് വ​​രെ കി​​ലോ​​യ്ക്ക് 400 രൂ​​പ​​യോ​​ള​​മെ​​ത്തി​​യി​​രു​​ന്ന മ​​ത്തി​​വി​​ല ഇ​​ന്ന​​ലെ​​യോ​​ടെ പ​​കു​​തി​​യാ​​യി കു​​റ​​ഞ്ഞു.

കോ​​ട്ട​​യ​​ത്ത് ഇ​​ന്ന​​ലെ മ​​ത്തി​​ക്ക് 180-250 രൂ​​പ​​യാ​​ണു വി​​ല. അ​​ടു​​ത്ത​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വി​​ല ഇ​​നി​​യും കു​​റ​​യു​​മെ​​ന്നാ​​ണു ക​​ച്ച​​വ​​ട​​ക്കാ​​ര്‍ പ​​റ​​യു​​ന്ന​​ത്. വി​​ല ഉ​​യ​​ര്‍​ന്ന​​തോ​​ടെ മ​​ത്തി​​യെ കൈ​​വി​​ട്ട സാ​​ധാ​​ര​​ണ​​ക്കാ​​ര്‍ വീ​​ണ്ടും മ​​ത്തി​​യി​​ലേ​​ക്ക് ആ​​കൃ​​ഷ്ട​​രാ​​യി​​ട്ടു​​ണ്ട്. വി​​ല കു​​റ​​ഞ്ഞ​​തോ​​ടെ മ​​ത്തി​​ക്ക് ആ​​വ​​ശ്യ​​ക്കാ​​രും വ​​ര്‍​ധി​​ച്ചു. മ​​ത്തി​​വി​​ല സം​​സ്ഥാ​​ന​​ത്തി​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ കി​​ലോ​​ക്ക് 400 വ​​രെ​​യാ​​യി കു​​തി​​ച്ച​​തോ​​ടെ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ ട്രോ​​ളു​​ക​​ളും നി​​റ​​ഞ്ഞി​​രു​​ന്നു. മ​​ത്സ്യ​​ബ​​ന്ധ​​ന വ​​ള്ള​​ക്കാ​​ര്‍​ക്ക് മീ​​ന്‍ ല​​ഭ്യ​​ത കൂ​​ടി​​യ​​തും ക​​ട​​ലി​​ല്‍ പോ​​കാ​​ന്‍ അ​​നു​​കൂ​​ല​​മാ​​യ കാ​​ല​​വ​​സ്ഥ സം​​ജാ​​ത​​മാ​​യ​​തു​​മാ​​ണു വി​​ല ഇ​​ടി​​യാ​​ന്‍ കാ​​ര​​ണ​​മാ​​യ​​ത്. മ​​ഴ​​യും കാ​​റ്റും​​മൂ​​ലം മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​നു വി​​ല​​ക്കു​​ണ്ടാ​​യി​​രു​​ന്നു. ഇ​​ത് നീ​​ക്കി​​യ​​തി​​നൊ​​പ്പം പ​​തി​​വി​​നു വി​​പ​​രീ​​ത​​മാ​​യി വ​​ലി​​യ​​തോ​​തി​​ല്‍ മ​​ത്തി​​യും ല​​ഭി​​ച്ചു. സാ​​ധാ​​ര​​ണ ഈ ​​സീ​​സ​​ണി​​ല്‍ ചെ​​മ്മീ​​ന്‍, ന​​ത്തോ​​ലി മീ​​നു​​ക​​ളാ​​ണു വ​​ള്ള​​ക്കാ​​ര്‍​ക്ക് വ​​ലി​​യ രീ​​തി​​യി​​ല്‍ ല​​ഭി​​ക്കാ​​റു​​ണ്ടാ​​യി​​രു​​ന്ന​​ത് ഇ​​ത്ത​​വ​​ണ മ​​ത്തി​​യും ല​​ഭി​​ച്ചു.

ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ക​​ണ്ണൂ​​ര്‍, കോ​​ഴി​​ക്കോ​​ട്, വ​​ട​​ക​​ര ഭാ​​ഗ​​ങ്ങ​​ളി​​ല്‍ മ​​ത്തി​​ക്ക് കി​​ലോ​​യ്ക്ക് 100 രൂ​​പ​​വ​​രെ​​യാ​​യി വി​​ല താ​​ഴ്ന്നി​​രു​​ന്നു. അ​​യ​​ല വി​​ല​​യി​​ല്‍ വ​​ലി​​യ മാ​​റ്റ​​മു​​ണ്ടാ​​യി​​ട്ടി​​ല്ല. കോ​​ട്ട​​യ​​ത്ത് കി​​ലോ​​യ്ക്ക് 300-320 രൂ​​പ​​യാ​​ണ്. വ​​രും​​ദി​​ന​​ങ്ങ​​ളി​​ല്‍ അ​​യ​​ല​യ്ക്കും വി​​ല​ ഇ​​ടി​​ഞ്ഞേ​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന​​യെ​​ന്ന് വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്നു. കി​​ളി​​മീ​​നി​​നു ഉ​​യ​​ര്‍​ന്ന വി​​ല​​യാ​​ണെ​​ങ്കി​​ലും ചി​​ല​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ 300 രൂ​​പ​​യ്ക്കു​​വ​​രെ ക​​ച്ച​​വ​​ടം ന​​ട​​ക്കു​​ന്നു​​ണ്ട്. വ​​ലു​​തി​​ന് കി​​ലോ​​ക്ക് 350 രൂ​​പ വ​​രെ​​യാ​​ണു വി​​ല. ചെ​​റു​​തി​​ന് 260 രൂ​​പ​​വ​​രെ ന​​ല്ക​​ണം. ട്രോ​​ളിം​​ഗ് നി​​രോ​​ധ​​നം തു​​ട​​രു​​ന്ന​​തി​​നാ​​ല്‍ വ​​ലി​​യ മീ​​നി​ന്‍റെ വി​​ല​​യി​​ല്‍ കാ​​ര്യ​​മാ​​യ കു​​റ​​വി​​ല്ലെ​​ന്ന് വാ​​ങ്ങാ​​നെ​​ത്തി​​യ​​വ​​ര്‍ പ​​റ​​യു​​ന്നു. വെ​​ള്ള വ​​റ്റ വ​​ലു​​ത്-700, കാ​​ളാ​​ഞ്ചി വ​​ലു​​ത്-790, മോ​​ത വ​​ലു​​ത്-1180, വി​​ള മീ​​ന്‍-450 എ​​ന്നി​​ങ്ങ​​നെ​​യാ​​ണു കോ​​ട്ട​​യ​​ത്തെ വി​​ല.


ജി​​ല്ല​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ ചെ​​റി​​യ വ്യ​​ത്യാ​​സ​​മു​​ണ്ടാ​​കു​​മെ​​ങ്കി​​ലും കേ​​ര​​യ്ക്ക് 480 രൂ​​പ വ​​രെ കൊ​​ടു​​ക്ക​​ണം. കൂ​​രി​​ക്ക് പോ​​ലും കി​​ലോയ്​​ക്ക് 320 രൂ​​പ​യാ​ണ് വി​ല. ചെ​​റി​​യ മീ​​നു​​ക​​ളു​​ടെ ല​​ഭ്യ​​ത കൂ​​ടി​​യെ​​ങ്കി​​ലും വ​​ലി​​യ ഇ​​ന​​ങ്ങ​​ള്‍ കാ​​ര്യ​​മാ​​യി ല​​ഭി​​ക്കാ​​ത്ത​​താ​​ണു വി​​ല ഉ​​യ​​ര്‍​ന്നു​​നി​​ല്‍​ക്കാ​​ന്‍ കാ​​ര​​ണ​​മെ​​ന്നു ക​​ച്ച​​വ​​ട​​ക്കാ​​ര്‍ പ​​റ​​യു​​ന്നു.

കാ​​യ​​ല്‍ മീ​​നു​​ക​​ള്‍​ക്കും വി​​ല​​യി​​ല്‍ വ​​ലി​​യ വ്യ​ത്യാ​സം ഉ​​ണ്ടാ​​യി​​ട്ടി​​ല്ല. ഇ​​വ​​യു​​ടെ ല​​ഭ്യ​​ത കാ​​ര്യ​​മാ​​യി​​ട്ട് ഉ​​യ​​ര്‍​ന്നി​​ട്ടു​​മി​​ല്ല.