മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Thursday, July 25, 2024 10:35 PM IST
പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്ന​ത്തെ മു​സ്‌​ലിം പ​ള്ളി​യി​ലെ ഇ​മാ​മി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് തേ​നി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് താ​ഹി​റി(41)​നെ​യാ​ണ് പൊ​ൻ​കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ ക​ഴി​ഞ്ഞ​മാ​സം 27ന് ​രാ​ത്രി​യോ​ടെ പൊ​ൻ​കു​ന്നം മു​സ്‌​ലിം പ​ള്ളി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി, ഇ​മാം താ​മ​സി​ക്കു​ന്ന മു​റി​യു​ടെ ജ​ന​ൽ​പാ​ളി തു​റ​ന്ന് മേ​ശ​യി​ൽ വ​ച്ചി​രു​ന്ന 15,000 രൂ​പ വി​ല വ​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പൊ​ൻ​കു​ന്നം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പ്ര​തി​യെ ചേ​ർ​ത്ത​ല​യി​ൽ​നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ പ​ള്ളി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​താ​യും 2023 മാ​ർ​ച്ചി​ൽ പു​ന​ലൂ​രി​ലു​ള്ള മു​സ്‌​ലിം പ​ള്ളി​യി​ൽ​നി​ന്നു ലാ​പ്ടോ​പ്പും, മൊ​ബൈ​ൽ​ഫോ​ണും ഹാ​ർ​ഡ് ഡി​സ്കും പെ​ൻ​ഡ്രൈ​വും മോ​ഷ്ടി​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.